Friday, 25th April 2025
April 25, 2025

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നതായി പരാതി; കാണാതായ പശുവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് കാലുകള്‍ ബന്ധിക്കപ്പെട്ട് ചത്ത നിലയില്‍

  • January 9, 2020 9:00 pm

  • 0

പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് മാസപറമ്ബ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരന്‍.

ഈ മാസം അഞ്ചാം തീയ്യതി മുതലാണ് വിനോദിന്റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് രാവിലെ പശുവിനെ കെട്ടിയിട്ടതായിരുന്നു. എന്നാല്‍, വൈകുന്നേരം മുതല്‍ പശുവിനെ കാണാതായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഒരു കുറ്റിക്കാട്ടില്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍ പശു ചത്തു കിടക്കുന്നത് കണ്ടത്. സമീപവാസി പശുവിനെ അഴിച്ച്‌ കൊണ്ടു പോകുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ പശുവിന്റെ കൈകാലുകള്‍ ബന്ധിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

സമാനരീതിയില്‍ നേരത്തെ സമീപത്തെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കളും പീഡനത്തിന് ഇരയായതായി പരാതിയുണ്ട്. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പീഡനം നടന്നുവെന്നത് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് മണ്ണാര്‍ക്കാട് സിഐ പറഞ്ഞു.