കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലം നിര്‍ത്തി.
October 28, 2019 3:50 pm
0
ചെന്നൈ: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ താല്‍ക്കാലികമായി നിര്‍ത്തി.കാഠിന്യമേറിയ പാറ സമാന്തര കിണര്‍ കുഴിക്കാനുള്ള നീക്കത്തിന് തടസ്സമാകുന്നത്.പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാനും ആലോചന നടക്കുന്നുണ്ട്.42 അടി മാത്രമാണ് തുരങ്കമുണ്ടാക്കാനായത്.സ്ഥിഗതികള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നു.
ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീണു.വെള്ളിയാഴ്ച വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്.ശനിഴാഴ്ച രാത്രിയാണു സമാന്തര കുഴി നിർമിച്ചു തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിക്കാൻ തീരുമാനിച്ചത്.കുഴൽ കിണറിന്റെ ആഴം 600 അടിയാണ്.
ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കുട്ടി ഇപ്പോഴുള്ളതു 100 അടി താഴ്ചയിലാണ്. ഇതിനായി രാത്രി 2 മണിയോടെ അരിയാലൂരിൽ നിന്നു റിഗ് മെഷീൻ എത്തിച്ചു.കുഴിച്ച് 20 അടിയെത്തിയപ്പോൾ പാറയായി. 35 അടി വരെയെത്തിയപ്പോൾ പാറ കടുത്തതോടെ സമയം വൈകുന്നതു.ഒഴിവാക്കാൻ 3 ഇരട്ടി ശക്തിയുള്ള മറ്റൊരു റിഗ് മെഷിൻ എത്തിച്ചു.കുട്ടി ഇപ്പോഴുള്ളതു 100 അടി താഴ്ചയിലാണ്.ഇടയ്ക്കിടെ പെയ്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.