Friday, 25th April 2025
April 25, 2025

സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കാന്‍ ഡോക്ടര്‍ക്ക് കോടതിയുടെ അന്ത്യശാസനം

  • January 7, 2020 5:00 pm

  • 0

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡോ. രമയ്ക്കു തിരുവനന്തപുരം സി ബി ഐ കോടതിയുടെ അന്ത്യശാസനം. ജനുവരി 10 നു ഹാജരാക്കാനാണ് ജഡ്ജി കെ സനില്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാഴ്ച മുമ്ബു മജിസ്ട്രേറ്റ് ദീപാ മോഹന്‍ കമ്മിഷന്‍ ഡോ രമയെ കരമനയിലെ വസതിയില്‍ ചെന്നു സാക്ഷിവിസ്താരം നടത്തി റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള ഫയല്‍ വിസ്താരവേളയില്‍ കമ്മിഷന്‍ മുമ്ബാകെ ഹാജരാക്കി ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.

ഫയല്‍ സി ബി ഐ കോടതിയില്‍ നേരിട്ടു ഹാജരാക്കാന്‍ കമ്മിഷന്‍ ഡോക്ടര്‍ക്കു നിര്‍ദേശവും നല്‍കി. സി ബി ഐ അറസ്റ്റ് ചെയ്ത സെഫിയെ കന്യകാത്വ പരിശോധന നടത്താന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോ രമയുടെ മുന്നില്‍ ഹാജരാക്കിയിരുന്നു.

പരിശോധനാ ഫയല്‍ ഡോക്ടര്‍ രഹസ്യമായി സൂക്ഷിക്കാനും കോടതി ആവശ്യപ്പെടുമ്ബോള്‍ ഹാജരാക്കാനും സി ബി ഐ നിര്‍ദേശിച്ചിരുന്നു. അതിനാല്‍, ഡോക്ടര്‍ റിട്ടയറായിട്ടും മെഡിക്കല്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കാതെ വസതിയില്‍ സുരക്ഷിതമായി കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. ഈ ഫയലാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.