Tuesday, 22nd April 2025
April 22, 2025

താന്‍ ആദ്യം മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു; ആദ്യ പ്രണയത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

  • January 7, 2020 7:00 pm

  • 0

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ദമ്ബതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാവാറുണ്ട്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച്‌ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്.

എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയയ്ക്ക് മുന്നെ താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ക്ലബ്ബ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റില്‍ ആര്‍ജെ മൈക്കുമായി സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ആസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയയിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി.