അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു ; ശക്തമായ മഴയ്ക്കു സാധ്യത.
October 28, 2019 3:41 pm
0
അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.ഇത് മൂലം കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു.30–ാം തീയതിയോടെ ഈ ന്യൂനമർദം ശക്തി പ്രാപിച്ചേക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.ശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.കടൽ പ്രക്ഷുബ്ധമാകാൻ സാത്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.നാളെ കൊല്ലം ജില്ലയിലും 30ന് ഇടുക്കിയിലും തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് നൽകി.
കനത്ത മഴയത്തുടർന്നു തുറന്ന ദുരിതാശ്വാസ ക്യാംപുകളിൽ 6 എണ്ണം ഒഴികെയുള്ളവ നിർത്തി. 351 പേരാണ് ഇപ്പോഴും ക്യാംപുകളിലുള്ളത്. മഴയിൽ 58 വീടുകൾ ഭാഗികമായും 6 വീടുകൾ പൂർണമായും തകർന്നുവെന്നാണു കണക്ക്. 18 വർഷത്തിനിടയിൽ ആദ്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇത്രയധികം താപവ്യത്യാസം അനുഭവപ്പെടുന്നതെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനോജ് പറഞ്ഞു.