Friday, 25th April 2025
April 25, 2025

പന്ത് എടുത്ത് കൊടുത്തില്ല; യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു

  • January 7, 2020 1:00 pm

  • 0

കൊല്ലം: പന്ത് എടുത്തുകൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷി(33)നെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച മുമ്ബായിരുന്നു സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. ഈ പന്ത് എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്ബ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.