Tuesday, 22nd April 2025
April 22, 2025

യുവസിനിമാ സംവിധായകന്‍ വിവേക്‌ ആര്യന്‍ അന്തരിച്ചു

  • January 7, 2020 11:00 am

  • 0

കൊച്ചിഇരുചക്രവാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകന്‍ തൃശ്ശൂര്‍ നെല്ലായി അനന്തപുരം പഴയത്തുമനയില്‍ വിവേക്‌ ആര്യന്‍ (30) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഓര്‍മയില്‍ ഒരു ശിശിരംഎന്ന ചിത്രത്തിന്‍റെ സംവിധായകനാണ്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് മരണം. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം.

കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ ആര്യന്‍റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.

സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക്‌ ആര്യന്‍ പരസ്യസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. രണ്ട്‌ തമിഴ്‌ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യ അമൃത ഓര്‍മയില്‍ ഒരു ശിശിരംഎന്ന ചിത്രത്തില്‍ വിവേകിന്റെ സഹസംവിധായകയായിരുന്നു. ആര്യന്‍ നമ്ബൂതിരിയുടെയും ഭാവനയുടെയും മകനാണ്‌. സഹോദരന്‍: ശ്യാം.