നിയമവകുപ്പ് സൈറ്റ് തകർത്ത് ഹാക്ക് ചെയ്തു-വാളയാറിലെ സഹോദരിമാർക്കായി സോഷ്യൽ മീഡിയ
October 28, 2019 3:37 pm
0
തിരുവനന്തപുരം: വാളയാറിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ദലിത് സഹോദരിമാർക്കായി ഒറ്റകെട്ടായി സോഷ്യൽ മീഡിയ.കേരള സൈബർ വാരിയേഴ്സ് എന്ന ഹാക്കർമാരാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള നിയമ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ച്യ്തത് .വെബ്സൈറ്റിന്റെ പേര് ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ് എന്ന് ആക്കിയിട്ടു ഒന്നും ചെയ്യാൻ ആവാതെ സർക്കാർ .നിയമവകുപ്പ് സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിന്റെ http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.ജനങ്ങൾക് വെബ്സൈറ്റിലെ ഒരു വിവരവും ലഭിക്കാത്ത വിധത്തിലാണ് ഹാക്കിങ്.
2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരിയെ മാർച്ച് നാലിനുമാണു മരിച്ച നിലയിൽ കണ്ടെത്തിയത്.വാളയാറിലെ സഹോദരിമാരുടെ മരണത്തിനിടയാക്കിയവരെ വെറുതെ വിട്ടിരിക്കുന്നു. കുട്ടികളെയും വനിതകളെയും സംരക്ഷിക്കുന്നതിൽ കേരള സര്‍ക്കാർ സമ്പൂർണ പരാജയമാണ് എന്ന് ഹാക്കർമാർ ചോദിക്കുന്നു.‘ഞങ്ങളുടെ സഹോദരിമാർക്ക് നീതി വേണം’ എന്ന സന്ദേശവുമാണ് വെബ്സൈറ്റ് തുറക്കുന്നവർക്കു കാണാനാവുക.കേരള സൈബർ വാരിയേഴ്സിന്റെ ചിഹ്നവും കാണാൻ പറ്റും.
സംഭവത്തിൽ സർക്കാർ പുനഃരന്വേഷണം ആവശ്യപ്പെടണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം.സർക്കാരിൽ നിർണായക സ്ഥാനത്തുള്ളവർ പോലും അധികാരം ദുർവിനിയോഗം ചെയ്യുകയാണ്.ഞങ്ങളുടെ സഹോദരിമാര്‍ക്ക് നീതി ലഭിക്കണം. നീതി ലഭിക്കും വരെ ഞങ്ങൾ പോരാടും…’ വെബ്സൈറ്റിൽ ഹാക്കർമാർ കുറിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു ഹാക്കിങ്.വാളയാർ പീഡനക്കേസിലെ അഞ്ചു പ്രതികളിൽ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത് തെളിവുകളുടെ അഭാവത്തിയിരുന്നു,പൊലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയതായി പെൺകുട്ടികളുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.