
വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം ;’ ഊണ്’ കഴിക്കാന്‍ രാപകലില്ലാതെ ആളുകളുടെ വരവ് ; പുരുഷനും സ്ത്രീയ്ക്കും ‘വെറുതെ സംസാരിച്ചിരിക്കാന്‍’ റൂമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ; കൊട്ടിയത്ത് അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍ ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
January 6, 2020 9:00 pm
0
കൊട്ടിയം : കൊട്ടിയത്ത് ഞെട്ടിച്ച് കൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വരുന്നത്. വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടലിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്. കൊട്ടിയത്ത് പിടിയിലായ സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഒമ്ബത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഇരവിപുരം സ്വദേശി അനസ്(33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28) എന്നിവരും കടയുടമയുടെ ഭാര്യ അടക്കം മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. കൊട്ടിയം സിതാര ജംക്ഷന് സമീപം കട വാടകയ്ക്ക് എടുത്താണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. ഒരു മാസമായി സംഘം പ്രവര്‍ത്തിച്ച് വരികയായിരുന്നു. വലിയ തുക നല്‍കിയാണ് കട വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് രാത്രിയിലും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയുമായിരുന്നു സംഘം. പുരുഷനും സ്ത്രീയും എത്തിയാല്‍ മുറിയും മറ്റ് സൗകര്യങ്ങളും ഇവര്‍ നല്‍കും. പോലീസ് റെയ്ഡ് നടത്തിയ സമയം ഹോട്ടല്‍ മുറികളില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായത്. രാത്രിയും പകലും സാധാരണയില്‍ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണര്‍ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യം നടത്തി വന്ന സംഘത്തെ പൊക്കിയത്.
കൊല്ലത്ത് ഇത്തരം നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊല്ലത്ത് ഹൗസ് ബോട്ടുകളില്‍ ഉല്ലാസ യാത്രകള്‍ക്ക് എടുക്കാന്‍ ഇപ്പോഴും ആളുകള്‍ അധികമാണ്. എന്നാല്‍ ഉല്ലാസ യാത്രകള്‍ക്ക് മാത്രമല്ല മറ്റ് പല കാര്യങ്ങളും ഹൗസ് ബോട്ടുകളുടെ മറവില്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലയ്ക്ക് പുറത്തുന്നിന്ന വിദ്യാഭ്യാസ ആവശ്യത്തിനായി ജില്ലയില്‍ താമസമാക്കിയിട്ടുള്ളവര്‍ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് വിവരം. ഹൗസ് ബോട്ടുകള്‍ മണിക്കൂറിന് 1000 മുതല്‍ 5000 രൂപ വരെ വാടകയ്ക്ക് ലഭ്യമാണ്. എന്നാല്‍ അല്‍പം കൂടി പണം നല്‍കിയാല്‍ പെണ്‍കുട്ടികളെ അവര്‍ തന്നെ എത്തിക്കും. മാത്രമല്ല കമിതാക്കള്‍ക്കും ഇവര്‍ സ്വകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ടത്രെ. രാത്രി യാത്രകള്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയില്‍ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലില്‍ രാത്രി മുഴുവന്‍ തങ്ങുകയാണ് ചെയ്യുക. മത്സ്യതൊഴിലാളികള്‍ അങ്ങനെ ഇല്ലാത്ത ഭാഗത്ത് ബോട്ടുകള്‍ നിര്‍ത്തിയിടുകയാണ് പതിവ്. പുലര്‍ച്ചെ തന്നെ കരയില്‍ തിരികെ എത്തും. നേരത്തെ സംഘത്തില്‍പ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും പലരും ആരോപിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വട്ടിയൂര്‍ക്കാവില വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തി വന്ന കേസില്‍ മൂന്ന് പേര്‍ പിടിയിയിലായത്. തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് സംഭവം. മാലിദ്വീപ് സ്വദേശിയായ അറുപതുകാരന്‍ ഫുലു, തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികള്‍ എന്നിവരെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന വെള്ളനാട് സ്വദേശി രമേശ് കുമാര്‍ പോലീസ് എത്തിയെന്ന കാര്യം മനസിലാക്കിയതോടെ മതില്‍ ചാടി രക്ഷപ്പെട്ടു. കുടപ്പനക്കുന്നിലെ എകെജി നഗറിലെ വാടക വീട്ടിലാണ് രമേശ് കുമാൈര്‍ പെണ്‍വാണിഭം നടത്തി വന്നത്. നിരന്തരം സ്ത്രീകളും പുരുഷന്മാരും കാറിലും മറ്റുമായി വീട്ടില്‍ എത്തി മടങ്ങുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട് റെയ്ഡ് ചെയ്തതോടെയാണ് പെണ്‍വാണിഭ സംഘം കുടുങ്ങിയത്. ഇടപാടിനായി എത്തിയതായിരുന്നു മാലിദ്വീപ് സ്വദേശിയായ ഫുലു. ഓണ്‍ലൈന്‍ വഴിയാണ് സംഘവുമായി ബന്ധപ്പെട്ടതെന്ന് ഫുലു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഫുലുവിനെ റിമാന്‍ഡ് ചെയ്തു. യുവതികളെ ജാമ്യത്തില്‍ വിട്ടു. പോലീസ് റെയ്ഡ് മനസിലാക്കിയ നടത്തിപ്പുകാരനായ രമേശ് കുമാര്‍ മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരില്‍ ആര്യനാട് നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളുമുണ്ട്. നേരത്തെ സംഘം മണ്ണന്തല, മുട്ടട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നു.