തീരപ്രദേശത്തു കടലാക്രമണ ഭീഷണി 2450 കോടി രൂപ ചെലവിൽ വൻ പുനരധിവാസ പദ്ധതി
October 28, 2019 3:22 pm
0
തിരുവനന്തപുരം: കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളായി വൻ പുനരധിവാസ പദ്ധതികളുമായി സർക്കാർ . 2450 കോടി രൂപ ചെലവിൽ വൻ പുനരധിവാസ പദ്ധതികളാണ് 24,000 കുടുംബങ്ങൾക്കായി സർക്കാർ നടത്താൻ രൂപകല്പന ചെയ്യാൻ പോകുന്നതത്. സർക്കാർ ഓരോ കുടുംബങ്ങൾക്കും തീരപ്രദേശത്ത് ഒരു കിലോമീറ്ററിനുള്ളിൽ സുരക്ഷിതമായ സ്ഥലത്തു വീടു നിർമിക്കാൻ 10 ലക്ഷം രൂപ നൽകും. ഓരോ കുടുംബങ്ങൾക്കും സ്ഥലം വാങ്ങി വീടു നിർമിക്കുകയോ സ്വന്തമായി വീടു വാങ്ങുകയോ ചെയ്യാം.
പാർപ്പിട സമുച്ചയങ്ങൾക്കായി സ്ഥലമേറ്റെടുക്കാൻ കിഫ്ബിയെ ചുമതലപ്പെടുത്തും. രണ്ടാംഘട്ടത്തിൽ സ്ഥലം ലഭ്യമാക്കാനാകാത്ത മേഖലകളിൽ സർക്കാർ പാർപ്പിട സമുച്ചയങ്ങൾ നിർമിച്ചു നൽകും. പുനരധിവാസം തീരദേശ ഹൈവേയുടെ സ്ഥലമെടുപ്പിനൊപ്പം സ്ഥലം കണ്ടെത്താനാണ് ആലോചന. പദ്ധതി 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ടവര്ക്ക് ഉടമസ്ഥാവകാശം കൈമാറില്ല.
ഈ പദ്ധതിയിൽ ഉൾപ്പെട്ടവര്ക്ക് ഉടമസ്ഥാവകാശം കൈമാറില്ല .കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കുടുംബങ്ങളെയാണു മാറ്റിപ്പാർപ്പിക്കുന്നത്.മാറിത്താമസിക്കാൻ 8500 കുടുംബങ്ങൾ താൽപര്യമറിയിച്ചു.ആരുടെയും സമ്മദം ഇല്ലാതെ ഒഴിപ്പിക്കേണ്ടെന്നാണു സർക്കാർ തീരുമാനം.