Thursday, 23rd January 2025
January 23, 2025

പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

  • January 6, 2020 2:00 pm

  • 0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്.

ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.

28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്.

എംസിഎക്‌സ് ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയര്‍ന്നു. 918 രൂപയുടെ വര്‍ധനവാണുണ്ടായത്യുഎസ്ഇറാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്.