ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം
January 6, 2020 11:00 am
0
കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്.സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്.
മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 33-ആം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 39-ആം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ആം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി (3-1).
ഇതോടെ ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു. ഒരു കളി മാത്രം വിജയിച്ച ഹൈദരാബാദ് പത്താം സ്ഥാനത്താണ്.
കളിയുടെ 59-ആം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും 75-ആം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച ഒഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. സീസണിലെ ആദ്യ മത്സരം വിജയിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയം കൂടിയാണിത്.