Thursday, 23rd January 2025
January 23, 2025

ഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിരോധനം

  • January 4, 2020 2:45 pm

  • 0

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാളെ ഗുവഹാത്തിയില്‍ വെച്ച്‌ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിയന്ത്രണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബാനറുകള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.

സിക്‌സും ഫോറും എഴുതിയ സ്പോണ്‍സര്‍മാരുടെ പ്ലക്കാര്‍ഡുകളും അനുവദിക്കില്ലെന്ന് ആസാം ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. ബാനറുകള്‍ക്ക് പുറമെ എഴുതുന്ന മാര്‍ക്കര്‍ പേനകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിലക്കുകള്‍ നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

2017ല്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസിനെതിരെ ആരാധകര്‍ കല്ലെറിഞ്ഞ സംഭവമാണ് സുരക്ഷാ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും അസോസിയേഷന്‍ അറിയിച്ചു.