Monday, 21st April 2025
April 21, 2025

ജനുവരി മുതൽ ധോണി വീണ്ടും ക്രിക്കറ്റ് കളിക്കും

  • October 26, 2019 1:38 pm

  • 0

ലോകകപ്പ് മത്സരങ്ങൾക്കു ശേഷം മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന
എം.എസ് ധോണി ക്രിക്കറ്റിലേക്കു ജനുവരി മുതൽ തിരിച്ചു വരും എന്ന്
റിപ്പോർട്ട്.ജാർഖണ്ഡ് ടീമിനോടൊപ്പം പരിശീലനം നടത്തും എന്നും ചില
മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള
പരിശീലനം ധോണി നടത്തുന്നുണ്ട്.ധോണി ജാർഖണ്ഡ് ക്രിക്കറ്റ് ടീം
അധികൃതരുമായി സംസാരിച്ചിരുന്നു . മുഷ്താഖ് അലി ട്രോഫിയിൽ
പങ്കെടുക്കുന്നതിനായി ജാർഖണ്ഡ് സീനിയർ ടീം സൂറത്തിലേക്കു പോകുകയാണ്.
ബാഡ്മിന്റൻ, ടെന്നിസ്, ബില്യാഡ്‌സ് എന്നിവയും അദ്ദേഹം കളിക്കുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വിജയത്തിനു ശേഷം
ധോണിയോടൊപ്പമുള്ള ചിത്രം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ട്വിറ്ററിൽ
പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നവംബർ ഒന്നിനു കേരളവുമായുള്ള
മത്സരത്തിനു മുന്നോടിയായി ഒരാഴ്ചയാണ് അണ്ടർ 23 ടീമിന്റെ പരിശീലന
ക്യാംപ് നടത്തിയേക്കുമെന്നാണു സൂചന. ജനുവരി മുതൽ അദ്ദേഹം ക്രിക്കറ്റിൽ
സജീവ‌മായേക്കും – ധോണിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ധോണി അണ്ടർ 23 ടീമംഗങ്ങളോടൊപ്പം സ്റ്റേഡിയത്തിൽ
പരിശീലിക്കുമെന്നും വിവരമുണ്ട് വിജയികൾ അത്ര പെട്ടെന്നൊന്നും
അവസാനിപ്പിക്കില്ലെന്നായിരുന്നു പുതുതായി ചുമതലയേറ്റ ബിസിസിഐ
അധ്യക്ഷൻ സൗരവ് ഗാംഗുലി ധോണിയുടെ വിരമിക്കലിനെ കുറിച്ച്
ചോദിച്ചപ്പോൾ പ്രതികരിച്ചത് .