
ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു
January 4, 2020 7:00 pm
0
കോട്ടയം: ബീഡി വാങ്ങി നല്‍കാത്തിനെ തുടര്‍ന്ന് തടവുപുള്ളി കോട്ടയം സബ്ജയിലിലാണ് സംഭവം.നിരവധി ക്രിമിനല്‍–മോഷണ കേസുകളില്‍ പ്രതിയായ മോനുരാജാണ് ജയിലില്‍ വെച്ച് ചേര്‍ത്തല സ്വദേശിയും കോട്ടയത്തെ സിവില്‍ പോലീസുദ്യോഗസ്ഥനുമായ മനോജ് മണിയന്റെ കൈ തല്ലിയൊടിച്ചത്.
പ്രതിയെ മറ്റൊരു കേസിന്റെ വിചാരണക്കായി എറണാകുളത്തെ കോടതിയില്‍ എത്തിച്ചു തിരികെ ജയിലിലേക്ക് കൊണ്ടുവരികെയാണ് പ്രതി എക്‌സ്‌കോര്‍ട് വന്ന പോലീസുകാരനോട് ബീഡി വാങ്ങി നല്‍കാന്‍ ആവശ്യപെട്ടത്.
എന്നാല്‍ ബീഡി വാങ്ങി നല്‍കാന്‍ പോലീസുകാരന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നു ജയിലിലെത്തുന്ന വരെ കാത്തുനിന്ന പ്രതി എക്‌സ്‌കോര്‍ട്ടെത്തിയ പോലീസുകാരന്‍ വിലങ്ങഴിച്ചയുടന്‍ എക്സ്‌കോര്‍ട് വന്ന പൊലീസുകാരെനെയും കൂടെ ഉണ്ടായിരുന്ന സിവില്‍ പോലീസുകാരന്‍ ഭാഷിനെയും ജയിനുള്ളില്‍ വെച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ വലതു കൈയ്ക്ക് സാരമായി പരുക്കേറ്റ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകമടക്കം നിരവധി കേസില്‍ പ്രതിയായ കൊടുംക്രിമിനലാണ് മോനുരാജെന്ന് പോലീസ് പറഞ്ഞു.