
ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി
January 4, 2020 3:00 pm
0
കോഴിക്കോട്: ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ വിശദീകരണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
സംസ്ഥാനത്ത് ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിദേശമദ്യ വില്‍പ്പനയ്ക്കുള്ള ഒന്നാം തീയതിയിലെ വിലക്ക് നീക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ സമ്ബ്രദായം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ശമ്ബള ദിവസം കണക്കിലെടുത്താണ് പ്രധാനമായും സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയതി ഡ്രൈ ഡേ ആക്കിയത്. ഇ. കെ. നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്‌സൈസ് മന്ത്രിയായിരിക്കേയായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.