
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു
January 4, 2020 2:00 pm
0
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയിലുമാണ് ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.47 രൂപയായി. ഡീസലിന് ലിറ്ററിന് 72.12 രൂപയുമാണ് വര്‍ദ്ധിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും വര്‍ദ്ധിച്ചു.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ, ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ എണ്ണവിലയില്‍ വര്‍ദ്ധനവെന്നാണ് സൂചന. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില ഉയര്‍ന്ന് 68.60 ഡോളറിലും എത്തി.