Thursday, 23rd January 2025
January 23, 2025

കൊച്ചി വിമാനത്താവള റണ്‍വെ നവീകരണ- സെർവീസുകൾ വൈകിട്ട് 6 മുതൽ രാവിലെ 10 വരെ മാത്രം.

  • October 26, 2019 1:06 pm

  • 0

നവംബര്‍ 20 മുതൽ ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള
ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.രാവിലെ 10
മുതൽ വൈകിട്ട് 6 വരെ സർവീസ് നടത്തില്ല.കൊച്ചി വിമാനത്താവളം വഴി
ഒരുകോടിയിലേറെ യാത്രക്കാരാണു ഒരു വര്ഷം കടന്ന്‌
പോകുന്നത്.നവീകരണം പെട്ടന്ന് തീര്ക്കാന് വിവിധ ഏജന്‍സികളെ
ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.റണ്‍വെ നവീകരണ സമയത്തു
രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍
ഉണ്ടായിരിക്കില്ല.
സർവീസ് നടത്താത്ത സമയത്തുള്ള വിമാനകൾ രാത്രിയിലേക്കു
പുനഃക്രമീകരിച്ചു.തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-
ഇന്‍ സൗകര്യം മൂന്നു മണിക്കൂര്‍ മുൻപാക്കി.സൗദി അറേബ്യയിലെ
ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍
ഉള്‍പ്പെടുത്തി.റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വിഭാഗത്തില്‍
നാലും രാജ്യാന്തര വിഭാഗത്തില്‍ രണ്ടും സര്‍വീസുകളാണു
പുനഃക്രമീകരണത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്.

നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്കു സര്‍വീസ്
നടത്തുന്നുണ്ട്.മാലി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐലന്‍ഡ് ഏവിയേഷന്‍
സര്‍വീസ് കൊച്ചിയില്‍ നിന്നു മാലിയിലേക്കും ഹനിമാധു
വിമാനത്താവളത്തിലേക്കും പുതിയ സര്‍വീസ് തുടങ്ങും. നിലവില്‍
മാലിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.ആഭ്യന്തര മേഖലയില്‍
ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കു പ്രതിദിനം പത്തിലേറെ നേരിട്ടുള്ള
സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നുണ്ട്.