
പേരുമാറ്റി ദിലീപ്, പുതിയ പേര് എന്താണെന്ന് അറിയണ്ടേ
January 3, 2020 5:00 pm
0
സിനിമ മേഖലയില്‍ തങ്ങളുടെ യഥാര്‍ത്ഥ പേരുമാറ്റി പുത്തന്‍ സ്റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സര്‍വസാധാരണമാണ്. ഭാഗ്യം നോക്കിയോ, സ്റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വരെ ഇതില്‍ ഉള്‍പ്പെടും. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും, മമ്മൂട്ടിയുമെല്ലാം നമുക്കിക്കാര്യത്തില്‍ സുപരിചിതരാണ്. പലരുടെയുംയഥാര്‍ത്ഥ പേരുകള്‍ അറിയാമെങ്കില്‍ പോലും ജനങ്ങള്‍ക്കിടയില്‍ ഈ ഈ പുത്തന്‍ വിളിപ്പേരുകള്‍ക്കാണ് സ്ഥാനം.
ഇക്കൂട്ടത്തില്‍ പുതിയ അംഗമായി മാറുകയാണ് ദിലീപ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ദിലീപിന്റെ പുതിയ പേര്. DILEEP എന്നതിന് പകരം DILIEEP എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ സിനിമക്ക് വേണ്ടി മാത്രമാണോ, ഔദ്യോഗികമായാണോ പേര് മാറ്റിയത് എന്ന് വ്യക്തമല്ല.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപും, സ്വാസികയുമാണ് മുഖ്യ കഥാപാത്രത്തില്‍ എത്തുന്നത്. നാദിര്‍ഷയുടെയും ദിലീപിന്റെയും ആദ്യ സഹകരണമാണ് ഈ സിനിമ. ഇരുവരും ഒന്നിച്ച് സഹതാരങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു കൂട്ടുകെട്ട് ആദ്യമായാണ്. കേശു എന്ന 60 വയസുകാരനെ ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കും. നടി ഉര്‍വശിയും ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്.