മകളെ ഭാവി മരുമകന്‍ പ്രൊപ്പോസ് ചെയ്യുന്നത് പകര്‍ത്താന്‍ ക്യാമറ ഓണ്‍ ചെയ്ത് അമ്മ; ഫോണില്‍ പതിഞ്ഞത് കണ്ട് ഞെട്ടി മകളും മരുമകനും
January 3, 2020 7:00 pm
0
ഭാവി മരുമകന്‍ മകളെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയ്ക്ക് അബദ്ധം പറ്റി. മകളുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ പകര്‍ത്തുകയായിരുന്നു അമ്മ. ന്യൂ മെക്‌സിക്കോയിലാണ് സംഭവം. പ്രൊപ്പോസലിന്റെ വീഡിയോ പകര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ആകാംഷയും സന്തോഷവും ഇടകലര്‍ന്ന നിമിഷത്തില്‍ അമ്മയുടെ ഭാഗത്തു നിന്നും അബദ്ധം പിണയുകയായിരുന്നു. ഒടുവില്‍ ഫോണില്‍ പതിഞ്ഞത് അമ്മയുടെ മുഖത്തെ ഭാവഭേദങ്ങളായിരുന്നു. അമ്മ ഓണ്‍ ആക്കിയത് സെല്‍ഫി ക്യാമറ ആയിരുന്നു. ഒരു പെന്‍ഗ്വിന്‍ രൂപത്തിന് അടുത്ത് നിന്നുള്ള മനോഹരമായ പ്രൊപോസല്‍ ആണ് അമ്മയുടെ ആകാംക്ഷക്കിടെ ഫോണില്‍ പതിയാതെ പോയത്.