സ്വര്‍ണ വില കുതിക്കുന്നു: ഇന്ന് വില വര്‍ധിച്ചത് രണ്ട് തവണ
January 3, 2020 4:00 pm
0
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് രണ്ട് തവണയാണ് വില വര്‍ധിച്ചത്. ഗ്രാമിന് 3,695 രൂപയാണ് ഇപ്പോഴത്തെ വില. പവന് 29,560 രൂപയാണ് വില. ഇന്ന് രാവിലെ ഇത് യഥാക്രമം 3,680ഉം 29,440ഉം ആയിരുന്നു.
വ്യാഴാഴ്ച ഗ്രാമിന് 3,635 രൂപയായിരുന്നു വില. 29,080 രൂപയായിരുന്നു പവന് വില. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.