Thursday, 23rd January 2025
January 23, 2025

ഗോവയിലും മഹാരാഷ്ട്രയിലും ‘ക്യാർ’ ചുഴലിക്കാറ്റ് ഭീഷണി

  • October 26, 2019 1:02 pm

  • 0

ഗോവയിലും മഹാരാഷ്ട്രയിലും മുംബൈ:കനത്ത മഴമൂലം ‘ക്യാർ’
ചുഴലിക്കാറ്റ് വീശും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ
വകുപ്പ്.ചുഴലിക്കാറ്റ് എന്ന് ശക്തിപെടും എന്ന് കാലാവസ്ഥ നിരീക്ഷണ
വകുപ്പ് മുന്നറിയിപ്പ് നൽകി.അതിതീവ്ര ചുഴലിയായി മാറുമെന്നാണ്
സൂചനകൾ നൽകുന്നത്.മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ വരെ
മഹാരാഷ്ട്ര തീരത്തു കാറ്റ് വീശും എന്ന് മുന്നറിയിപ്പ്

നൽകി.ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു
സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് നാളെയോടെ ഒമാൻ, യെമൻ തീരത്തേക്കു
നീങ്ങും.കേരളത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,
കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകും എന്ന്
മുന്നറിയിപ്പ് നൽകി.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു
മുന്നറിയിപ്പുണ്ട്.ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.മുംബൈ
നഗരത്തിൽ അടുത്ത 3 ദിവസം കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്, രത്നഗിരി ജില്ലകളിൽ മണിക്കൂറിൽ
110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.തീരദേശ
ജില്ലകളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും
എന്ന് സൂചന ഉണ്ട്.ബംഗാളിൽ മഴ മൂലം 2 മരണപെട്ടു .മുംബൈ –
ഗോവ ദേശീയപാതയിൽ പലയിടത്തും ഗതാഗതം അസാധ്യമായി.കടലിൽ
പോകുന്നതിൽ നിന്നു മത്സ്യബന്ധന തൊഴിലാളികളെ വിലക്കിയിരുന്നു.