Thursday, 23rd January 2025
January 23, 2025

ഹെലികോപ്റ്റര്‍ തകര്‍ന്ന് തായ്‌വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു

  • January 2, 2020 3:45 pm

  • 0

തായ്‌പേയി: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് തായ്വാന്‍ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ദ്വീപിലെ പര്‍വത പ്രദേശത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. തായ്‌വാന്‍ ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചത്.

ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 13 യാത്രക്കാര്‍ ഹെലികോപ്റ്ററുണ്ടായിരുന്നു എന്നാണ് വിവരം. സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നും 8 മണിയോടെ യിലാന്‍ പ്രവിശ്യ ലക്ഷ്യമാക്കി പറന്നുയര്‍ന്ന കോപ്റ്ററുമായുള്ള ബന്ധം അധികം വൈകാതെ നഷ്ടപ്പെടുകയായിരുന്നു. 8.07നാണ് അവസാനമായി കോപ്റ്ററുമായി ബന്ധപ്പെടാനായതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

തെക്ക് കിഴക്കന്‍ തായ്‌പേയിയിലെ പര്‍വ്വത നിരയില്‍ ഇടിച്ച്‌ തകര്‍ന്നതാകാമെന്നാണ് സംശയം. ജനുവരി 11-ന് തായ്വാനില്‍ പ്രസിഡന്റ്പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അപകടം.