ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ടുചോർച്ച അടച്ച് സിപിഎം
October 26, 2019 12:59 pm
0
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പതനത്തിനു കാരണം ആയ
വോട്ടുചോർച്ച നിർത്തി സിപിഎം.ഉപതിരഞ്ഞെടുപ്പിൽ വൻതോതിൽ
വോട്ടുചോർച്ച നിന്നതായി സിപിഎം പറയുന്നു.ഇലക്ഷന് ഫലങ്ങളും ഇതാണ്
സൂചിപ്പിക്കുന്നതും.ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ 2 സീറ്റ്
പിടിച്ചതിനൊപ്പം നേട്ടമായി പാർട്ടി വിലമതിക്കുന്നത്
ഇക്കാര്യമാണ്.എൽഡിഎഫ് നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന
വോട്ടു ശതമാനത്തിലേക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്
വീണത്.
ചോർന്നു പോയ വോട്ടുകൾ തിരിച്ചു പിടിച്ച സന്തോഷത്തിൽ ആണ്
സിപിഎം.ഈ ജനവിധിയിൽ എൽഡിഎഫും യുഡിഎഫും ഏതാണ്ട്
ഒപ്പത്തിനൊപ്പം നില്ക്കുന്നതായി പ്രകടമായത്.ലോക്സഭാ തിരഞ്ഞെടുപ്പുമായി
താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിന് അരൂർ ഒഴികെ നാലിടത്തും വോട്ടു
കുറയുകയായിരുന്നു.മഞ്ചേശ്വരത്തു 3 ശതമാനത്തിലേറെ വോട്ട് വർധിപ്പിക്കാൻ
സിപിഎമ്മിന് പറ്റി.അരൂരിൽ തോറ്റെങ്കിലും വോട്ട് 3 ശതമാനത്തോളം
വർധിച്ചു.
യുഡിഎഫിന് അരൂർ ഒഴികെ നാലിടത്തും ലോക്സഭാ തിരഞ്ഞെടുപ്പുമായി
താരതമ്യപ്പെടുത്തുമ്പോൾ വോട്ടു കുറയുകയായിരുന്നു.ബിജെപിയെ ഞെട്ടിച്ചത്
വട്ടിയൂർക്കാവിൽ ഉണ്ടായ വോട്ടു തകർച്ചയാണ് .ബിജെപികു
വട്ടിയൂർക്കാവിൽ 15 ശതമാനത്തോളം വോട്ടിന്റെ കുറവ് ഉണ്ടായി.ബിജെപി
സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചത് മഞ്ചേശ്വരത്തു മാത്രമാണ്.