പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറാകും
October 26, 2019 12:55 pm
0
കേരളത്തിലെ ബിജെപി ഘടകം അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള മിസോറം
ഗവർണറാകും.രാഷ്ട്രപതി ഭവൻ ഇതു സംബന്ധിച്ചു വിജ്ഞാപനം
ഇറക്കി.കുമ്മനം രാജശേഖരൻ ആയിരുന്നു ഇതിനു മുമ്പത്തെ മിസോറം
ഗവർണ്ണർ.അസം ഗവർണർക്കായിരുന്നു മിസോറമിന്റെ അധികച്ചുമതല
നൽകിയിരുന്നത്.ഗവർണർ പദവിക്ക് ഉപതിരഞ്ഞെടുപ്പു ഫലവുമായി
ബന്ധമില്ല എന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപുതന്നെ തീരുമാനമെടുത്തു
കഴിഞ്ഞതാണ് എന്ന് ശ്രീധരൻ പിള്ള പറഞ്ഞു.രാത്രിതന്നെ ഗവർണറായി
നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നും ശ്രീധരൻ
പിള്ള.മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണു ശ്രീധരൻ
പിള്ള.വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവർക്കു പിന്നാലെ
ആണ് ശ്രീധരൻ പിള്ള ഗവർണ്ണർ ആകുന്നത്.ആരാകും പാർട്ടിയിൽ പിൻഗാമി
എന്ന് തനിക്ക് അറിയില്ലെന്നും അതൊക്കെ പാർട്ടി ആണ് തീരുമാനം
എടുക്കേണ്ടത് എന്നും ശ്രീധരൻ പിള്ള.
ജമ്മു കശ്മീരിൽ ലഫ്റ്റനന്റ് ഗവർണറായി ഗിരീഷ് ചന്ദ്ര മുർമുവിനെയും
ലഡാക്കിൽ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണ മാഥുറിനെയും
നിയമിച്ചു.ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ നടത്തുന്ന സ്ഥലങ്ങൾ
ആണ്.കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആദ്യ ലഫ്റ്റനന്റ് ഗവർണർമാരാകും
ഇവർ രണ്ട് പേരും.ഈ മാസം 31 ന് ആണ് ഈ രണ്ട് സ്ഥലങ്ങളിലും കേന്ദ്രഭരണം
നിലവിൽ വരുന്നത്.ഗോവ ഗവർണറായി ജമ്മു കശ്മീർ ഗവർണറായിരുന്ന
സത്യപാൽ മാലിക്കിനെ നിയമിച്ചു.ലക്ഷദ്വീപിലെ പുതിയ
അഡ്മിനിസ്ട്രേറ്ററായി ദിനേശ്വർ ശർമയാണ് നിയമിച്ചു.