Thursday, 23rd January 2025
January 23, 2025

സ്വർണമുണ്ടെന്ന് കരുതി കല്ലെടുത്തു; വർഷങ്ങൾക്കിപ്പുറം സത്യം പുറത്ത്; അമ്പരപ്പ്

  • December 30, 2019 5:39 pm

  • 0

സ്വർണശേഖരത്തിന് ഏറെ പേരുകേട്ട സ്ഥലത്തെ നിന്ന് അപൂർവമായി തോന്നിയ ഒരു കല്ല്. സ്വർണമുണ്ടെങ്കിലോ എന്ന് തോന്നി അതെടുത്ത് വീട്ടിലേക്ക് പോയി. 2015 ൽ ഓസ്ട്രേലിയയിലെ മെൽബണിനു സമീപമുള്ള മേരിബറോ റീജണൽ പാർക്കിനു സമീപത്തു നിന്നാണ് ഡേവിഡ് ഹോളിന് കല്ല് ലഭിച്ചത്. എന്നാൽ പിന്നീടാണ് കല്ലിന്റെ പ്രത്യേകതകൾ ഇയാൾ മനസിലാക്കുന്നത്.

ഗ്രൈൻഡറും ഗ്രില്ലും ഇരുമ്പു ചുറ്റികയുമൊക്കെ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാൻ ഡേവിഡ് ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു. പിന്നീട് ഈ കല്ല് ആസിഡിൽ മുക്കിവച്ചു. അപ്പോഴും കല്ലിന് ഒരുമാറ്റവുമില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ഇതൊരു ഉൽക്കാ ശിലയാണെന്ന് ബോധ്യപ്പെട്ടത്. 17 കിലോ ഭാരമുണ്ട് ഈ ശിലയ്ക്ക്.വലിയ തോതിൽ ഇരുമ്പിന്‍റെ അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പൊട്ടിക്കുവാൻ സാധിച്ചത് ഡയമണ്ട് ഉപയോഗിച്ചാണ്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്നും കണ്ടെത്തിയ 17 അപൂർവയിനം ഉൽക്കകളിൽ ഒന്നാണിത്. കാർബണ്‍ ഡേറ്റിങ് അനുസരിച്ച് ഈ ശില ഭൂമിയിൽ എത്തിയിട്ട് 100 മുതൽ ആയിരം വർഷം വരെ ആയിട്ടുണ്ടാകുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.എന്തായാലും വർഷങ്ങളോളം സൂക്ഷിച്ചത് സ്വർണത്തേക്കാൾ മൂല്യമുള്ള ഉൽക്കാശിലയാണെന്നറിഞ്ഞതി ന്റെ സന്തോഷത്തിലാണ് ഡേവിഡ് ഹോൾ.