കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി : സംഭവം ഫുട്ബോൾ കളിക്കിടെ
October 9, 2019 3:18 pm
0
പഴയങ്ങാടി∙ മാട്ടൂൽ പുലിമുട്ടിനടുത്ത് കടലിൽ കാണാതായ മാട്ടൂൽ സൗത്ത് എംആർയുപി സ്കൂളിന് സമീപത്തെ കരിപ്പിന്റെവിട അൻസിൽ (18) ന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8: 30 ഓടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഫുട്ബോൾ കളി കഴിഞ്ഞ് മട്ടൂൽ സൗത്ത് കടലിലെ പുലിമുട്ടിനടുത്ത് കുളിക്കാനിറങ്ങിയ അൻസിലിനെ ഇന്നലെയാണ് തിരയിൽപ്പെട്ട് കാണാതായത്. കണ്ണൂർ സിറ്റിയിൽ ഹംദർദ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.. ഫയർ ഫോഴ്‌സും കോസ്റ്റൽ പൊലീസും എത്തി തിരച്ചിൽ നടത്തിയിരുന്നു