Thursday, 23rd January 2025
January 23, 2025

ജോളി കേസിൽ സുപ്രധന വഴിത്തിരിവ് : ജീവനക്കാരിയല്ലെന്ന് ബ്യൂട്ടിപാർലർ ഉടമ

  • October 9, 2019 3:05 pm

  • 0

കോഴിക്കോട്∙ കൂടത്തായി ദുരൂഹമരണപരമ്പരക്കേസിലെ പ്രതി ജോളിയുമായി ബന്ധമില്ലെന്ന് എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലർ ഉടമ. ജോളി എൻഐടി ക്യാംപസിനുള്ളിലെ ബ്യൂട്ടിപാർലറിൽ ജോലി നോക്കിയിരുന്നെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ജോളി ജീവനക്കാരിയല്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും ഷീബ വെളിപ്പെടുത്തി.

കലയെന്നും വൃന്ദയെന്നും പേരുള്ള രണ്ട് സ്റ്റാഫുകളാണ് തനിക്കുള്ളത്. ക്യാംപസിനുള്ളിലെ പാർലറിലേക്ക് മറ്റാരും ജോലിക്കെത്തിയിട്ടില്ലെന്നും അവർ പറയുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. പുറത്ത് നിന്നുള്ളവർക്ക് ക്യാംപസിനുള്ളിലെ പാർലറിലേക്ക് പ്രവേശനമില്ലെന്നും ഷീബ വ്യക്തമാക്കി.