ഓണ്‍ലൈന്‍ മരുന്നുല്പന്നങ്ങള് വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം
December 27, 2019 3:00 pm
0
ദോഹ: ഓണ്‍ലൈനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള് വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം രംഗത്ത് . സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് ബാധകമാണ് . ഫാറ്റ് ബേണിങ്ങുമായി (കൊഴുപ്പ് ഇല്ലാതാക്കല്‍) ബന്ധപ്പെട്ട മരുന്നുകള്‍ ഓണ്‍ ലൈനിലൂടെ വാങ്ങിക്കഴിക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ അനധികൃതമായ കടത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍ . ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്ര അതോറിറ്റികളുടെ നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ മരുന്നുല്പന്നങ്ങള് വാങ്ങുന്നത് നിയമവിധേയമാണെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു .