കസാഖ്സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നു വീണു
December 27, 2019 9:45 am
0
അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നു വീണത്.
വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍ നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ ഒമ്ബത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.