അടിച്ചു പൂക്കുറ്റിയായി, ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചു ഷോപ്പിംഗ് മാളില്‍ എത്തിയ ഒമ്ബത് സ്ത്രീകള്‍ അറസ്റ്റില്‍
December 26, 2019 9:00 pm
0
റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്ബത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി.
മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചവരെ റിയാദിലെ ഷോപ്പിംഗ് സെന്ററുകളില്‍ നിന്നാണ് പിടികൂടിയത്.
പൊതുമര്യാദ നിയമ ലംഘിച്ചതിന്റെ പേരില്‍ സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ഒമ്ബത് സ്ത്രീകളെ പിടികൂടിയതായി റിയാദ് പോലീസ് വക്താവാണ് വെളിപ്പിടുത്തിയത്.
പൊതുമര്യാദ നിയമ ലംഘനം നടക്കുന്നത് പരിശോധിക്കാനിറങ്ങിയ സുരക്ഷാ വിഭാഗമാണ് ഇവരെ കണ്ടെത്തിയത്.
ആരെയും നാണിപ്പിക്കും വിധം മാന്യമല്ലാത്ത രീതിയില്‍ വസ്ത്രധാരണം നടത്തിയ കുറ്റത്തിനാണ് ഇവരെ പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
പിടിയിലായവര്‍ക്ക് നിയമപരമായ ശിക്ഷ നല്‍കുമെന്ന് റിയാദ് റീജ്യണല്‍ പോലീസ് വക്താവ് അറിയിച്ചു.