ഫിലിപ്പൈന്‍സില്‍ കോക്കനട്ട് വൈന്‍ കുടിച്ച് 11 പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ ആശുപത്രിയില്‍
December 24, 2019 4:30 pm
0
മനില: ഫിലിപ്പൈന്‍സില്‍ പ്രാദേശികമായി തയാറാക്കുന്ന വൈന്‍ കഴിച്ച 11 പേര്‍ മരിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്ബതു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
തെങ്ങിന്‍ കള്ള് ഉപയോഗിച്ചു തയാറാക്കിയ ലംബനോഗ് എന്ന വൈന്‍ ഉപയോഗിച്ചവരാണു മരിച്ചതെന്നാണു വിവരം. കോക്കനട്ട് വൈന്‍ എന്നാണ് ഇതറിയപ്പെടുന്നത്. ക്രിസ്മസ് കാലത്ത് ഏറെ വില്‍പനയുള്ളതാണു ലംബനോഗ് വൈന്‍. എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണു ലംബനോഗ് വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.