ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍; കോഹ്‌ലി ടെസ്റ്റ് നായകന്‍
December 24, 2019 5:00 pm
0
മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയയയുടെ ഏകദിന ടീമിന്‍െറ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം കണ്ടെത്തി. 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം.എസ് ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും ഈ ദശകത്തിലെ ടീമില്‍ ഇടം നേടി. ഹാഷിം അംലയ്‌ക്കൊപ്പം രോഹിത് ആണ് ഒാപണര്‍. കോഹ്‌ലി പതിവുപോലെ മൂന്നാം സ്ഥാനത്താണ്.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ഇതെന്നും എം.എസ് ധോണി ഒരു മഹാശക്തിയായി പ്രവര്‍ത്തിച്ചെന്നും ക്രിക്കറ്റ് ആസ്‌ട്രേലിയക്കായി ഈ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ സ്മിത്ത് പറഞ്ഞു. ഈ ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ ആണ് വിരാട് കോഹ്‌ലിയെന്നും മാര്‍ട്ടിന്‍ സ്മിത്ത് വ്യക്തമാക്കി.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ടീം
എം.എസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, ഹാഷിം അംല, വിരാട് കോഹ്‌ലി, എ.ബി ഡിവില്ലിയേഴ്‌സ്, ഷാക്കിബ് അല്‍ ഹസന്‍, ജോസ് ബട്‌ലര്‍, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ബോള്‍ട്ട്, ലസിത് മലിംഗ.
അതേസമയം, ഈ ദശകത്തിലെ ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ വിരാട് കോഹ്‌ലിയാണ്. ടീമിനെ നയിക്കുന്നതും ഇന്ത്യന്‍ ക്യാപ്റ്റനാണ്. എ.ബി ഡിവില്ലിയേഴ്സിനെ ടീമിന്‍െറവിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തു. അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് ശേഷം വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്താണ് ബാറ്റിനെത്തുക.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ ടെസ്റ്റ് ടീം:
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ഡി വില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ്, ഡേല്‍ സ്റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, നഥാന്‍ ലിയോണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.