Thursday, 23rd January 2025
January 23, 2025

ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

  • September 20, 2019 4:51 pm

  • 0

ന്യൂഡൽഹി ∙ മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ലകോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയിൽ ബോധിപ്പിച്ചു.

കേരള ഹൈക്കോടതിയിലും കേസിൽ തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. മരട് ഫ്ലാറ്റ് ഉടമകളുടെ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി.

മരട് ഫ്ലാറ്റ് കേസിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം നിസഹായാവസ്ഥ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.