Thursday, 23rd January 2025
January 23, 2025

സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

  • December 23, 2019 9:00 pm

  • 0

ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വീ​ണ്ടും​ ​വ​രു​ന്ന​ത്.​ അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിന്റെ അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

റോമ(Roma) എന്ന് എഴുതുമ്ബോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടുനിന്ന രണ്ട് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.

ഓരോ അക്ഷരത്തിനും നമ്ബറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറഞ്ഞു. മാത്രമല്ല ബോളിവുഡടക്കമുള്ള മേഖലയില്‍ പേരുമാറ്റല്‍ സജീവമാണെന്നും ഇതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും താരംപറയുന്നു.

പ​തി​നെ​ട്ടാം​ ​പ​ടി​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​നും​ ​ഒ​രു​ ​അ​ഡാ​റ് ​ലൗ​വി​ലൂ​ടെ​ ​എ​ത്തി​യ​ ​നൂ​റി​ന്‍​ ​ഷെ​റീ​ഫും​ ​മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് റോമയുടെ രാണ്ടാം വരവ്. ​അ​ക്ഷ​യ് ​യു​ടെ​ ​സ​ഹോ​ദ​രി​ ​വേ​ഷ​ത്തി​ലാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​റോ​മ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​എ​ന്റ​ര്‍​ടെ​യ് ​ന​റാ​ണ് ​വെ​ള്ളേ​പ്പം.​ ​ജീ​വ​ന്‍​ ​ലാ​ല്‍​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഷി​ഹാ​ബ് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ഷ​മീ​ര്‍​ ​മു​ഹ​മ്മ​ദ് ​എ​ഡി​റ്റിം​ഗും​ ​നി​ര്‍​വ​ഹി​ക്കു​ന്നു.2017​ല്‍​ ​എ​ത്തി​യ​ ​സ​ത്യ​യി​ലാ​ണ് ​റോ​മ​ ​ഒ​ടു​വി​ല്‍​ ​അ​ഭി​ന​യി​ച്ച​ത്.​