അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്
December 23, 2019 7:00 pm
0
സിനിമയിലെത്തുന്നതിന് മുന്‍പെ ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ദുല്‍ഖറും അമാലും എട്ടാമത്തെ വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചിരിക്കുന്നത്.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ളള ചിത്രവുമായാണ് താരമെത്തിയത്. അമാലിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.
അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും തന്നെ നന്നായി പിന്തുണയ്ക്കുന്നതിനും ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിനും നന്ദി പറയുന്നുവെന്നും ദുല്‍ഖര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
നിവിന്‍ പോളി, ഇന്ദ്രജിത്ത്, അനുപമ പരമേശ്വരന്‍, വിക്രം പ്രഭു, നസ്രിയ നസീം, സഞ്ജയ് കപൂര്‍ തുടങ്ങി നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിരുന്നു.