Thursday, 23rd January 2025
January 23, 2025

ഓണം ബംപർ അടിച്ചത് :ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന് ” ടി.എം.160869ന് “

  • September 19, 2019 2:53 pm

  • 0

തിരുവനന്തപുരം∙ ഓണം ബംപർ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ടി.എം. 160869 നമ്പർ ടിക്കറ്റിന്. ആലപ്പുഴ കായംകുളത്ത്‌ ശിവന്‍കുട്ടിയെന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം അഞ്ചു കോടി ടി.എം. 514401 ടിക്കറ്റിനാണ്മൂന്നാം സമ്മാനം ടി.ജി. 135467 നമ്പർ ടിക്കറ്റിന്.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഭാഗ്യശാലിയുടെ കയ്യിലെത്തുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാൾക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജൻസി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജൻസി കമ്മിഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മിഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.

ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹനു ലഭിക്കുന്നത്