എട്ടു വയസുകാരന്‍ ഒരു വര്‍ഷം കൊണ്ട് യുട്യൂബില്‍ നിന്ന് സമ്ബാദിച്ചത് 185 കോടി !!!
December 19, 2019 7:50 pm
0
പേര് റയാണ്‍ ഗോണ്‍, പ്രായം വെറും എട്ട് വയസ്സ്, ഈ വര്‍ഷം യുട്യൂബില്‍ നിന്ന് ലഭിച്ചത് 185 കോടി രൂപ. വിശ്വസിക്കാന്‍ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. റയാന്‍സ് വേള്‍ഡ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ഈ എട്ട് വയസുകാരന്‍ കോടിക്കണക്കിന് രൂപ സമ്ബാദിക്കുന്നത്. 2015 ലാണ് മാതാപിതാക്കള്‍ റയാനായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് സബ്സക്രൈബേഴ്സിന്‍റെ എണ്ണം 2 കോടി കവിഞ്ഞു. ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ട യുട്യൂബില്‍ ഏറ്റവും കൂടുതല്‍ പണം സമ്ബാദിക്കുന്നവരുടെ പട്ടികയിലാണ് റയാനും സ്ഥാനം പിടിച്ചത്. ഫോബ്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ 185 കോടിയാണ് റയാന്‍റെ യുട്യൂബ് വഴിയുള്ള വരുമാനം.
റയാന്‍ ടോയ്‌സ് റിവ്യൂ എന്ന പേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വിഡിയോകള്‍ വലിയ ഹിറ്റായി. കുഞ്ഞു റയാന്‍റെ കുസൃതികളും കളി ചിരികളും നിറഞ്ഞ വിഡിയോകള്‍ക്ക് മുതിര്‍ന്നവര്‍ പോലും കാഴ്ച്ചക്കാരായി. നൂറ് കോടിയിലധികം പ്രാവിശ്യമാണ് ഓരോ വിഡിയോകളും ലോകമെമ്ബാടുമായി പ്ലേ ചെയ്യപ്പെട്ടത്. കളിപ്പാട്ടങ്ങളെ കുറിച്ച് മാത്രമല്ല ചാനലില്‍ വിഡിയോകള്‍ വരുന്നത്. പഠന വിഷയങ്ങളും ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെ കാഴ്ച്ചക്കാരുടെ എണ്ണവും കൂടി തുടങ്ങി. യുട്യൂബ് വഴി കാശുണ്ടാക്കുന്നവര്‍ ഏറെയാണെങ്കിലും ഇത്രയും കോടി രൂപ സമ്ബാദിക്കുന്ന എട്ടു വയസ്സുകാരന്‍ അപൂര്‍വ്വമാണ്.