നമ്മുടെ മരണം അറിയിക്കുന്ന ആപ്; ഭീതിപ്പെടുത്തുന്ന ട്രെയിലറുമായി ‘കൗണ്ട്ഡൗൺ’
September 14, 2019 4:38 pm
0
നമ്മുടെ ഫിറ്റ്നെസ്, ജോലിക്കാര്യങ്ങൾ എന്തിന് ജീവിത പങ്കാളിയെ കണ്ടെത്താൻ വരെ, ഫോൺ ആപ്ലിക്കേഷനുകള്‍ വലിയ രീതിയിൽ നമ്മുടെ ജീവിതത്തിൽ കൈകടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ആയുസ്സ് അറിയുന്ന ഒരു ആപ് പുറത്തിറങ്ങിയാലോ?
ഈ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ നമ്മൾ എത്ര ദിവസം ജീവിച്ചിരിക്കുമെന്ന് ഇത് കൃത്യമായി കാണിക്കും. ഇങ്ങനെയൊരു പ്രമേയവുമായി ഹോളിവുഡ് സിനിമ എത്തുകയാണ്. കൗണ്ട്ഡൗൺ എന്നാണ് ഈ ഹൊറർ ത്രില്ലറിന്റെ പേര്. ജസ്റ്റിൻ ഡെക്ക് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ആനി വിൻസ്റ്റേർസ്, എലിസബത്ത് ലെയ്ൽ, പീറ്റർ ഫസിനെലിലി എന്നിവരാണ് അഭിനേതാക്കൾ.