‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍
December 16, 2019 4:26 pm
0
പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍. ‘ഇന്ത്യ നിന്റെ തന്തയുടേതല്ല‘ എന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ജാമിയ മിലിയ സര്‍വകലാശായയില്‍ വിദ്യാര്‍ഥികളുടെ നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ചായിരുന്നു അമലയുടെ സ്റ്റാറ്റസ്. അമല പോളിന് നേരെ ആര്‍ എസ് എസ് സംഘപുത്രന്മാര്‍ രംഗത്തെത്തി കഴിഞ്ഞു.
നേരത്തെ വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടിമാരായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. ‘ജാമിയ, അലിഗഢ്.. ഭീകരത‘ എന്നായിരുന്നു പാര്‍വതി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ജാമിഅ സര്‍വകലാശാലയ്‌ക്കൊപ്പം നില്‍ക്കുക എന്നര്‍ഥം വരുന്ന ഹാഷ്ടാഗും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.