പിന്തുണയുമായി വെള്ളാപ്പള്ളി; കോടിയേരി സ്വാഗതം ചെയ്തു
September 14, 2019 1:46 pm
0
പാലാ ∙ പാലാ ഉപതിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വരുംദിവസങ്ങളിൽ ഇത്തരം പല കേന്ദ്രങ്ങളിൽനിന്നും എൽഡിഎഫിനു പിന്തുണ വർധിക്കും. സമൂഹത്തിൽ അംഗീകാരമുള്ള വ്യക്തികൾ ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത് രാഷ്ട്രീയരംഗത്തുണ്ടാകുന്ന മാറ്റത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാർക്കുണ്ടാകുമെന്ന് കോടിയേരി ചോദിച്ചു. പാലായിൽ സഹതാപ തരംഗമുണ്ടെങ്കിൽ യുഡിഎഫ് മാണിയുടെ കുടുംബത്തിൽനിന്നു സ്ഥാനാർഥിയെ മൽസരിപ്പിക്കണമായിരുന്നെന്നും കോടിയേരി പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് അനുകൂല സാഹചര്യമുണ്ടെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.