വഴങ്ങി കൊടുത്തതിന് ശേഷം അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല! മനസ് തുറന്ന് നടി മീര വാസുദേവ്
December 14, 2019 7:50 pm
0
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖരായ നടിമാരില്‍ ഒരാളാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മീടൂ ക്യാംപെയിനിലൂടെ തുറന്ന് പറച്ചില്‍ നടത്തിയവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. തനിക്ക് ഇതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു.
തനിക്ക് സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് നടി. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ. വീട്ടുകാര്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെന്ന് നടി പറയുന്നു.
വഴങ്ങി കൊടുത്ത ശേഷം അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിന് ശേഷം നിര്‍ബന്ധത്തിന് വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ഥമില്ല. എനിക്കത് പറ്റില്ല. മറ്റ് ആരെയെങ്കിലും വിളിപ്പിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണമെന്നും മീര വാസുദേവ് പറയുന്നു.
പലഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ സിനിമകള്‍ നടിയ്ക്ക് ലഭിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചക്കരമാവിന്‍ കൊമ്ബത്ത് എന്ന സിനിമയിലൂടെ മീര മലയാളത്തിലേക്ക് എത്തിയിരുന്നു.