Thursday, 23rd January 2025
January 23, 2025

ലൈംഗികതയും ഭയവും നിറഞ്ഞ സെക്‌സ്-ഹൊറര്‍ ചിത്രം; സണ്ണി ലിയോണിന്റെ ‘രാഗിണി എംഎംഎസ്’ ട്രെയിലര്‍

  • December 14, 2019 6:50 pm

  • 0

പ്രേക്ഷകരെ ത്രസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന രാഗിണിയുമായി വീണ്ടും സണ്ണി ലിയോണ്‍. ലൈംഗികതയും ഭയവും നിറഞ്ഞ രാഗിണി എംഎംഎസ് വെബ് സീരീസിലെ മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 18നാണ് രാഗിണി എംഎംഎസ് റിട്ടേണിലെ മൂന്നാം പതിപ്പിന്റെ പ്രദര്‍ശനം. ഒരു സെക്‌സ്ഹൊറര്‍ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാരനോര്‍മല്‍ വിദഗ്ധയായാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്.

ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇരുപതുകാരിയായ രാഗിണി ഷ്രോഫിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിലെ കഥ പുരോഗമിക്കുന്നത്പെണ്‍കുട്ടികളുടെ സംഘത്തോടൊപ്പം രാഗിണി ഒരു യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ രാഹുലിനെ പരിചയപ്പെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് ത്രില്ലിങ് അനുഭവം നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.