Thursday, 23rd January 2025
January 23, 2025

സൗദി അരാംകൊ എണ്ണകമ്പനിയെ തകർക്കാൻ ഡ്രോൺ ആക്രമണം വന്ന് തീപിടിത്തം സർക്കാരും അധികൃധരും ആശങ്ക …

  • September 14, 2019 12:55 pm

  • 0

റിയാദ് ∙ സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ബുഖ്‍യാഖിലും ഖുറൈസിലും ആക്രമണമുണ്ടായി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വിഷയത്തിൽ സൗദി അരാംകോ പ്രതികരിച്ചിട്ടില്ലയെമനിലെ ഹൂതി വിമതർ നേരത്തേ സൗദിക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. സംഭവത്തിൽ ആര്‍ക്കെങ്കിലും പരുക്കേറ്റോയെന്നു വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയിൽ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോൺ ആക്രമണം മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്

ബുഖ്‍യാഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബുഖ്‍യാഖിലെ ദൃശ്യങ്ങളിൽ വെടിയൊച്ച കേൾക്കാമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇവിടങ്ങളിൽ നിന്നുയരുന്ന തീജ്വാലകൾ വളരെ ദൂരെനിന്നു തന്നെ കാണാൻ സാധിക്കുന്നതായും റിപ്പോർട്ടുണ്ട്.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബുഖ്‍യാഖ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലേതെന്നു കമ്പനി പറയുന്നു. ഒരു ദിവസം ഏഴു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

യെമനിലെ ഹൂതി വിമതരാണ് അക്രമത്തിനു പിന്നിലെന്നു സംശയമുള്ളതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015 മാർച്ച് മുതൽ സൗദി സഖ്യസേന വിമതർക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ യെമൻ തലസ്ഥാനമായ സനാ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.