‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച് പ്രിയദര്‍ശന്‍
December 13, 2019 5:44 pm
0
മലയാളികളുടെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ഫോട്ടോയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല‘ എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ നടി ലിസിയെ കല്യാണം കഴിച്ചത്. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. മകള്‍ കല്യാണി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം‘ ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍, സിദ്ദിഖ്, സംവിധായകന്‍ ഫാസില്‍, മുകേഷ്, പ്രഭു എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 2020 മാര്‍ച്ച് 19നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.