Thursday, 23rd January 2025
January 23, 2025

ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്​ലിയും രാഹുലും രോഹിതും ആദ്യ പത്തില്‍

  • December 13, 2019 2:22 pm

  • 0

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്ബരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേട്ടമായി. .സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ നിരയിലെ മൂന്നുപേരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചത്.

വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് രാഹുല്‍. രോഹിത് ശര്‍മ ഒമ്ബതാം സ്ഥാനത്തും ക്യാപ്റ്റന്‍ വിരാട് കോഹ്​ലി പത്താം സ്ഥാനത്തുമുണ്ട്. പാക് താരം ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്.

ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളില്‍ വിരാട് കോഹ്​ലിയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാര നാലാം റാങ്കിലും അജങ്ക്യ രഹാനെ ആറാം സ്ഥാനത്തുമുണ്ട്.