Thursday, 23rd January 2025
January 23, 2025

മലയാളത്തില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഷെയിന്‍ നിഗം !!

  • December 13, 2019 12:50 pm

  • 0

മലയാള സിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്ബര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം ആയി നിലകൊള്ളുന്ന രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന് താരം വെളിപ്പെടുത്തി. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക്

നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദങ്ങള്‍ മൂലം മുടങ്ങിക്കിടക്കുന്ന വെയില്‍, ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മലയാളത്തില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഷെയിന്‍ നിഗം.

അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മുഴുവന്‍ വിസ്മയിപ്പിച്ച ഈ യുവതാരം നിര്‍മ്മാണ മേഖലയിലേക്കും ചുവട് വയ്ക്കുമ്ബോള്‍ പ്രേക്ഷകര്‍ക്ക് ആ ചിത്രത്തില്‍ വളരെ വലിയ കൗതുകമാണ് ഉണ്ടാകുന്നത്. കുറച്ച്‌ ചിത്രങ്ങള്‍ കൊണ്ട് തന്നെ യുവതാരനിരയില്‍ ഏറ്റവും ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളായി മാറി ഷെയിന്‍ മാറിക്കഴിഞ്ഞു. ഈട, കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ക്ക്, ഓള് തുടങ്ങിയ സിനിമകളിലെ
പ്രകടനം മലയാളത്തിനു പുറമേ അന്യഭാഷാ പ്രേക്ഷകരും വേറെ ഇഷ്ടപ്പെട്ടതും അംഗീകരിച്ചതുമാണ്.

താന്‍ നിര്‍മിക്കാന്‍ പോകുന്ന ചിത്രങ്ങളെ കുറിച്ച്‌ വളരെ വ്യക്തമായ സൂചനകള്‍ ഷെയിന്‍ നല്‍കിയിട്ടുണ്ട്. നിരവധി വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തി പരിചയം ഉള്ള രണ്ട് നവാഗത സംവിധായകന്‍ ഒരുക്കാന്‍ പോകുന്ന രണ്ടു ചിത്രങ്ങളായിരിക്കും അദ്ദേഹം നിര്‍മ്മിക്കുക. സിംഗിള്‍സ്, സാറാമാണി കോട്ട
എന്നീ രണ്ടു ചിത്രങ്ങളായിരിക്കും അദ്ദേഹം നിര്‍മ്മിക്കുക. ചിത്രത്തില്‍ നായകനായി അഭിനയിക്കുക ഷെയിന്‍ തന്നെയായിരിക്കും.

മുമ്ബ് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സാറാമാണി കോട്ടഎന്ന ചിത്രത്തെക്കുറിച്ച്‌ ഷെയിന്‍ പറഞ്ഞിരുന്നുവൈകാതെ തന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പറഞ്ഞു.