Thursday, 23rd January 2025
January 23, 2025

പൗരത്വ നിയമ​ഭേദഗതി: ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും

  • December 13, 2019 10:36 am

  • 0

50ടോക്യോ: പൗരത്വ ഭേദഗതി നിയമത്തി​െനതിരെ ​പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന്​ റിപ്പോര്‍ട്ട്​.

ഡിസംബര്‍ 15മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ആബെ പ്രധാനമന്ത്രി ന​രേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുമെന്ന്​ അറിയിച്ചിരുന്നു​. നരേന്ദ്രമോദി ആബെ കൂടിക്കാഴ്​ച​ ഗുവാഹത്തിയില്‍ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന്​ ജപ്പാനിലെ വാര്‍ത്താ ഏജന്‍സിയായ ജിജി പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്യാനാണ്​ ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം തീരുമാനിച്ചത്​എന്നാല്‍ ജപ്പാന്‍ പ്രധാനമന്ത്രിയു​െട വരവ്​ റദ്ദാക്കിയതി​െന കുറിച്ച്‌​ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്​ വിദേശകാര്യ വക്താവ്​ രവീഷ്​ കുമാര്‍ അറിയിച്ചു.

ഇന്ത്യാ സന്ദര്‍ശനത്തിന്​ എത്തുന്ന ആബെ ജപ്പാനും സഖ്യസേനയും പ​ങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ താമസിച്ചേക്കുമെന്നും യുദ്ധത്തിന്‍െറ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തുടക്കം കുറിച്ച സമാധാന മ്യൂസിയംസന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.