ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 അവസാന മത്സരം ഇന്ന്
December 11, 2019 2:50 pm
0
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുളള പരമ്ബരയില്‍ ഓരോ മത്സരം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ കിരീടത്തിനായി ഇന്ന് കടുത്ത പോരാട്ടമായിരിക്കും. കാര്യവട്ടത്തെ തോല്‍വി കാര്യമായി തന്നെ ഇന്ത്യയെ പിടിച്ചുലച്ചിയിട്ടുണ്ട്. ബാറ്റിങ് നിര പരാജയപ്പെട്ടതും ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും ഒപ്പം ഫീല്‍ഡിംങിലെ വന്‍ പാളിച്ചകളും തിരിച്ചടിയായി.
ശ്രേയസ് അയ്യരെ മാറ്റി സഞ്ജുവിനെയോ മനീഷ് പാണ്ഡയെയോ പരിഗണിച്ചേക്കും. മുഹമ്മദ് ഷമിയും അവസാന മത്സരം കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശിവം ദുബെയെ വണ്‍ഡൗണായി തന്നെ ഇറക്കിയേക്കും. വാഷിങ്ടണ്‍ സുന്ദറിനെ മാറ്റിപരീക്ഷിക്കാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ പുതിയ ഉണര്‍വ് വിന്‍ഡീസിന് വന്നിട്ടുണ്ട്.