Thursday, 23rd January 2025
January 23, 2025

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

  • December 10, 2019 1:46 pm

  • 0

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും.

ഡിസംബര്‍ നാലിന് 28,640 രൂപവരെ വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബര്‍ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു.

ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു.

സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്ന നിലവാരം കുറിച്ചത്. പത്ത് ഗ്രാമിന് 40,000 രൂപവരെ വില ഉയര്‍ന്നിരുന്നുഇതുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്മോഡിറ്റി വിപണിയില്‍ ഉയര്‍ന്നവിലയില് ‍നിന്ന് നിലവില്‍ 2,500 രൂപയാണ് താഴ്ന്നത്.